Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Middle East Conflict

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വി​ലേ​ക്ക്; സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ അ​നു​കൂ​ല പു​രോ​ഗ​തി​യെ​ന്ന് അ​മേ​രി​ക്ക​യും ഇ​റാ​നും

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള സ​മാ​ധാ​ന ക​രാ​ർ അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ന്ന് സൂ​ച​ന ന​ൽ​കി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​നു​മാ​യി മൂ​ന്ന് മാ​സം നീ​ണ്ടു​നി​ന്ന യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ അ​ന്തി​മ സ​മാ​ധാ​ന ക​രാ​റി​ലേ​ക്ക് വ​ള​രെ വേ​ഗ​ത്തി​ൽ അ​ടു​ക്കു​ക​യാ​ണെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ളി​ൽ വ​ലി​യ പു​രോ​ഗ​തി​യു​ണ്ടാ​യ​താ​യി ട്രം​പ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പാ​കി​സ്ഥാ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കു​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ അ​നു​കൂ​ല​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യ​താ​യി അ​മേ​രി​ക്ക​യും ഇ​റാ​നും ഒ​രു​പോ​ലെ സ​മ്മ​തി​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ നി​ർ​ദി​ഷ്ട ക​രാ​ർ ഒ​രു രൂ​പ​രേ​ഖ മാ​ത്ര​മാ​ണെ​ന്നും യു​ദ്ധം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​ണ് ത​ങ്ങ​ൾ ഇ​പ്പോ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​ക്കു​ന്ന ക​രാ​റി​ലൂ​ടെ ഇ​റാ​ന്‍റെ കൈ​വ​ശ​മു​ള്ള സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും ഇ​റാ​ൻ ആ​ണ​വാ​യു​ധം നി​ർ​മി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും ത​ട​യാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കൂ എ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ൾ നീ​ക്കു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഇ​റാ​ൻ ആ​ണ​വ വി​ഷ​യ​ങ്ങ​ളി​ലെ കൂ​ടു​ത​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ അ​ടു​ത്ത 30 മു​ത​ൽ 60 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മാ​ത്ര​മേ ന​ട​ക്കൂ എ​ന്നും സൂ​ചി​പ്പി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ന്ന കാ​ര്യ​വും ഈ ​ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​ണ്.

ഞാ​യ​റാ​ഴ്ച​യോ​ടെ ത​ന്‍റെ ഉ​പ​ദേ​ശ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി ക​രാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ട്രം​പ് മ​റ്റൊ​രു അ​ഭി​മു​ഖ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യും ക​രാ​ർ ഒ​പ്പി​ടാ​തി​രി​ക്കു​ക​യും ചെ​യ്താ​ൽ ഇ​റാ​നു മേ​ൽ വീ​ണ്ടും ശ​ക്ത​മാ​യ സൈ​നി​ക ആ​ക്ര​മ​ണം ആ​രം​ഭി​ക്കു​മെ​ന്നും മ​റ്റൊ​രു രാ​ജ്യ​വും നേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള വ​ലി​യ പ്ര​ത്യാ​ഘാ​തം ഇ​റാ​ൻ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

സ​മാ​ധാ​ന​ത്തി​നും സം​ഘ​ർ​ഷ​ത്തി​നും ഒ​രു​പോ​ലെ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന. അ​തു​കൊ​ണ്ടു​ത​ന്നെ ലോ​കം ഇ​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് ഉ​റ്റു​നോ​ക്കു​ക​യാ​ണ്. ഹോ​ർ​മു​സ് തു​റ​ക്കു​ന്ന​തി​ല​ട​ക്കം പ്ര​ഖ്യാ​പ​നം വൈ​കാ​തെ​യു​ണ്ടാ​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​യി​ട്ടി​ല്ലെ​ന്ന് ഇ​റാ​നി​യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up